തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ നിലപാട് മാറ്റി ദേശാഭിമാനി. കണ്സഷന് കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് നടപടിയില്‍ ആശങ്കയെന്നാണ് ഇന്നത്തെ വാര്‍ത്ത. കരാര്‍ പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണം. എന്നാല്‍, ഈ വ്യവസ്ഥ മറികടന്നാണ് അദാനി ഗ്രൂപ്പ്, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിക്ക് ഓഹരി വില്ക്കാന് ശ്രമിക്കുന്നത്. വില്‍പ്പന യാഥാര്‍ഥ്യമാകുന്നതോടെ തുറമുഖം പൂര്‍ണമായി എംഎസ്സിയുടെ കുത്തകയിലേക്ക് മാറുമെന്നായി വിലയിരുത്തപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഹരി കൈമാറ്റത്തില്‍ ആശങ്ക; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ നിലപാട് മാറ്റി ദേശാഭിമാനി

