കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. കോഴിക്കോട് അസി. പോലിസ് കമ്മീഷണ ർ കെ എം ബിജു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് എം ബാബു മോൻ അധ്യക്ഷത വഹിച്ചു.
പി ജയശങ്കർ, എൻ വിനോദ് കുമാർ , സുനിൽ കണ്ണോര,സിദ്ധീഖ് മൂഴിക്കൽ, കെ സജീവ്, ടി വി ഹാരിസ് , എം പി മൂസ, ടി സി സുമോദ്, ടി ജിനിലേഷ് , പി ഷൗക്കത്തലി, കെ ടി ജനാർദ്ധനൻ, ജയപ്രകാശ്, ഇ റിയാസ് റഹ്മാൻ , എം കെ കബീർ ,നിമ്മി സജി, ആലിസ് നെൽസൺ, കെ കെ മഹിത, കെ കെ ഷമീൽ എന്നിവർ സംസാരിച്ചു. ലോകകപ്പിൽ കളിക്കുന്ന എട്ട് ടീമുകളുടെ പേരിലായിരുന്നു ടീമുകൾ ഉണ്ടായിരുന്നത്.
വനിത ടി മിൻ്റെ പ്രദർശന മൽസരവും നടന്നു.
വ്യാപാരികൾ ഫുട്ബോൾ ടൂർണമെൻ്റ നടത്തി

