Kerala kerala

തെരുവുനായ ആക്രമണം രൂക്ഷം; എരുമേലി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്തുനിന്ന സഹോദരങ്ങള്‍ക്ക് കടിയേറ്റു

എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബസ് കാത്തുനിന്ന സഹോദരങ്ങള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.

അതേസമയം, തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലില്‍ സ്‌കൂളിന് രണ്ടാം ദിനവും അവധി നല്‍കിയിരിക്കുകയാണ്. ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!