തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ നല്കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, പാപ്പനംകോട് സജി, വയല്‍ കട രതീഷ് എന്നിവര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിത അലക്സ് എന്നിവരാണ് പരാതി നല്‍കിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ബിജെപി ഇന്ന് പൊലീസില്‍ പരാതി നല്‍കിയേക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്, ചെമ്പഴന്തി ഉദയന്‍ ഒന്നാംപ്രതി

