Kerala kerala

ഇരുവഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്ത് മുണ്ടംപറമ്പ് സ്വദേശിയായ വട്ടോളി ഷിബിലി (25)യുടെ മൃതദേഹമാണ് ഡാമിന്റെ താഴ്ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തിരുവമ്പാടി കാലമ്പാറ തൂക്കുപാലത്തിന് സമീപം അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനിടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്.
സംഘത്തിലെ രണ്ട് സ്ത്രീകള്‍ മലവെള്ളത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡായ ഷിബിലിയെ മലവെള്ളം ഒഴുക്കിക്കൊണ്ടുപോയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. അഹമ്മദ് റഷീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം, കോഴിക്കോട് സ്‌കൂബാ ടീം, കോടഞ്ചേരി, തിരുവമ്പാടി പോലീസ്, മുക്കം അഗ്‌നിരക്ഷാസേന, റവന്യൂ വകുപ്പ്, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി വ്യാപക തിരച്ചില്‍ നടത്തി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും തിരച്ചിലിനായി ഉപയോഗിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഷിബിലിയെ കണ്ടെത്താനായില്ല.
ഇന്നലെ വൈകിട്ടോടെ വീണ്ടും ശക്തമായ മഴയെ തുടര്‍ന്ന് പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ഡാമിന്റെ ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!