കാരക്കസ്: വെനസ്വേലയില്‍ നാശം വിതച്ച ഭൂചലനത്തില്‍ 1,450 പേര് മരിച്ചെന്നാണ് കണക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഈ ഒരാഴ്ചയ്ക്കുള്ളില്‍ 33 പേരെ ജീവനോടെ രക്ഷിച്ചെന്ന് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു.
ഇതില്‍ 11 വയസുള്ള കുട്ടികള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോഴും പതിനായിരക്കണക്കിന് പേരെ കണ്ടെത്താനുണ്ട്. വെനസ്വേലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ദുരന്തമാണ് സംഭവിച്ചതെന്നും റോഡ്രിഗസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്ബോളര് ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ ഡീപോര്‍ട്ടീവോ ലാ ഗ്വായിരയാണ് ഇക്കാര്യം അറിയിച്ചത്. ട്രേജോയുടെ ഭാര്യ യാനിന മാരനെല്ല, മക്കളായ ആരോണ്‍, ഐന്‍ഹോ എന്നിവരാണ് മരിച്ചത്.

