Kerala kerala kerala politics

എല്‍ഡിഎഫ് സര്‍ക്കാറിന് ലഭിച്ചത് പി എം ശ്രീ ഫണ്ടല്ല; എസ് എസ് കെ ഫണ്ട്; സഭയില്‍ സമ്മതിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പി എം ശ്രീ ഫണ്ടല്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. എസ്എസ്‌കെ ഫണ്ടാണ് ലഭിച്ചതെന്ന് നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി. 99 കോടി രൂപ ലഭിച്ചത് എസ്എസ്‌കെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അര്‍ഹതപ്പെട്ട 1151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല. പിന്മാറാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. പദ്ധതിയില്‍ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് ഫണ്ട് നല്‍കുന്നതെന്നും മന്ത്രിസഭയില്‍ വ്യക്തമാക്കി. കരാറില്‍ ഒപ്പിടുന്ന സമയത്ത് ചര്‍ച്ചകള്‍ നടന്നതായി ഒരിടത്തും കാണുന്നില്ലെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്ന് മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ആ ദിശയില്‍ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായത് തടഞ്ഞുവെച്ച ഫണ്ട് പ്രതീക്ഷിച്ച് കൂടിയാണ്’, എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!