കോഴിക്കോട്:മദ്യനികുതിയിളവില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറാണം.നികുതി കുറക്കുന്നത് മദ്യവില്‍പനക്കാര്‍ക്ക് സഹായമാകും.മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടതെന്നും കാന്തപുരം പറഞ്ഞു.
പിഎം ശ്രീ നടപ്പാക്കരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ എതിര്‍ക്കുന്ന പദ്ധതി നടപ്പാക്കരുത്. നേരത്തെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിലും പിഎം ശ്രീ വിഷയത്തിലും സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നലെ ഇരുവിഷയങ്ങളിലും കനത്ത പ്രതിഷേധം നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.

