News

ആശ്വാസവാര്‍ത്ത; ഇന്ത്യില്‍ കോവിഡ് രോഗികളേക്കാള്‍ ഏറെ രോഗമുക്തി നേടിയവര്‍

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 2,76,583 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിലവില്‍ രോഗികളായി തുടരുന്നവര്‍ 1,33,632 എണ്ണമാണ്. എന്നാല്‍ 1,35,206 പേര്‍ രോഗമുക്തരായി എന്നാണ് വിവരം. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം രോഗികളേക്കാള്‍ കൂടുതലാകുന്നത് ഇതാദ്യമായാണ്. 7754പേരാണ് ഇതുവരെ ഇന്ത്യയില്‍ മരണമടഞ്ഞത്.

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!