Kerala kerala

അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ല; ഒപ്പം നില്‍ക്കുന്നവരുടെ ഹൃദയത്തിലെ ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം; അന്‍സിബ

കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസ്സന്‍. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം.

‘ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം’, അന്‍സിബ വ്യക്തമാക്കി.

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആര്‍ജ്ജവവും ഉള്ള പുതിയ നിര ഇതിനായി കടന്നുവരട്ടെയെന്നാണ് അന്‍സിബ പറഞ്ഞത്.

ജനറല്‍ബോഡി യോഗത്തിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഭരണസമിതിയുടെ രാജിക്കും പിന്നാലെ അമ്മയില്‍ പ്രശ്നങ്ങള്‍ പുകയുകയാണ്. ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തുമൊന്നും വേണ്ടെന്ന് പ്രഖ്യാപിച്ച് വാട്സ്അപ്പ് ഗ്രൂപ്പില്‍ ലക്ഷ്മിപ്രിയ രാജി പ്രഖ്യാപിച്ചിരുന്നു. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതക്കൊപ്പം എന്ന് ഫേസ്ബുക്കില്‍ കുറിച്ച് മല്ലികാ സുകുമാരനും രാജി പ്രഖ്യാപിക്കുകയുണ്ടായി. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്ന് ടിനി ടോമും ആരോപിച്ചിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്നും ആശ അരവിന്ദും രാജിവെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!