Sports

ലാ ലീഗയിൽ ബാഴ്‌സയുടെ ആദ്യ കളിയിൽ മെസ്സി കളത്തിലിറങ്ങും : പരിശീലകൻ ക്വീകെ സെറ്റിയൻ

സ്പെയിൻ : കോവിഡ് സാഹചര്യത്തിൽ നിർത്തി വെച്ച ലാ ലീഗ മത്സരങ്ങൾ ജൂൺ 11 നു പുനരാരംഭിക്കാൻ ഇരിക്കെ ബാഴ്‌സ താരം ലയണൽ മെസ്സിയുടെ പരിക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ടായെന്ന് ബാഴ്‌സലോണ പരിശീലകൻ ക്വീകെ സെറ്റിയൻ. മെസിയ്ക്കു പറ്റിയ പരിക്ക് ഗുരുതരമുള്ളതല്ല ആദ്യ കളിയിൽ തന്നെ താരം കളിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൂൺ 13 നു മല്ലോർക്കയ്ക്കെതിരെയാണ് ബാഴ്‌സയുടെ ആദ്യ മത്സരം.

വരാനിരിക്കുന്ന മുഴുവൻ കളികളും വിജയിച്ചെങ്കിൽ മാത്രമേ ടീമിന് കപ്പ് നേടാൻ സാധിക്കുകയുള്ളുവെന്ന് ബാഴ്‌സലോണ കോച്ച് ക്വീകെ സെറ്റിയൻ . 27 മത്സരങ്ങളിൽ നിന്ന് 18 ജയവും നാലു തോൽവിയും അഞ്ചു സമനിലയുമായി 58 പോയിന്റോടെ ബാഴ്‌സ ഒന്നാം സ്ഥാനത്ത് ആണെങ്കിലും. രണ്ടാം സ്ഥാനത്തുള്ള റയലുമായി രണ്ടു പോയിന്റ് മാത്രമാണ് വ്യത്യാസം. ഈ സാഹചര്യത്തിലാണ് കോച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

മാനസികമായി ഞങ്ങൾ തയ്യറാണെന്നും എതിരാളികളുടെ ശക്തി നോക്കി തന്ത്രങ്ങൾ മെനയുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരാഴ്ച്ച കൂടി കടുത്ത പരിശീലനം ആവിശ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!