Kerala kerala

ഓണ്‍ലൈന്‍ നടപടിക്രമം അട്ടിമറിച്ച് സ്‌കൂള്‍ അധ്യാപക സ്ഥലം മാറ്റം; ആറ് പ്രധാനധ്യാപകരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കെ, ഇത് പൂര്‍ണമായും മറികടന്ന് ആറ് പ്രധാനാധ്യാപകര്‍ക്ക് സ്ഥലംമാറ്റം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ഓണ്‍ലൈന്‍ വഴിയുള്ള സാധാരണ നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് ഈ നിയമനം നല്‍കിയിരിക്കുന്നത്. സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്ന മറ്റ് ഒട്ടേറെ അധ്യാപകര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, ചിലര്‍ക്ക് മാത്രമായി നല്‍കിയ ഈ പ്രത്യേക നിയമനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ് ആണ് 2026 ജൂണ്‍ 11ന് ഈ വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഭരണപരമായ സൗകര്യാര്‍ത്ഥമാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ എച്ച്എം/എഇഒ എന്നീ തത്തുല്യ തസ്തികയിലുള്ള ഈ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് എന്നാണ് ഉത്തരവില്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ലഭ്യമായ ഒഴിവുകളിലേക്കാണ് ഇവര്‍ക്കെല്ലാം പുതിയതായി നിയമനം നല്‍കിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!