Local

നവചേതന തുല്യതാ പദ്ധതി: ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ പട്ടികജാതി ഉന്നതികളില്‍ നടപ്പാക്കുന്ന നവചേതന നാലാംതരം-ഏഴാംതരം തുല്യതാ പദ്ധതിയുടെ ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു.

ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി എന്‍ ബാബു പദ്ധതി വിശദീകരിച്ചു. ടി സി നാരായണന്‍, പി കെ അഞ്ജലി, പി ഷെമിത കുമാരി എന്നിവര്‍ സംസാരിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ സി ദിവ്യ, എം അശ്വിന്‍, കെ ടി സല്‍മ, ഷിന്‍ജിതാമണി, കെ സുചിത്ര, ജസ അഞ്ജലി, ടി പി ബിന്ദു എന്നിവര്‍ ക്ലാസെടുത്തു.

ജില്ലയില്‍ പദ്ധതിപ്രകാരം ഏഴാംതരം തുല്യതക്ക് 200 പേരും നാലാംതരം തുല്യതക്ക് 100 പേരുമാണ് ചേര്‍ന്നിട്ടുള്ളത്. ചക്കിട്ടപ്പാറ, കോടഞ്ചേരി, കീഴരിയൂര്‍, കൂടരഞ്ഞി, കാവിലുംപാറ, മൂടാടി, തിരുവമ്പാടി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!