Trending

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

മൂവാറ്റുപുഴ: സർവീസ് നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) ഓട്ടത്തിനിടെ മുഖത്ത് അടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഖത്ത് ശക്തമായ അടിയേറ്റിട്ടും ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ബസ് പെട്ടെന്ന് തന്നെ നിയന്ത്രിച്ചതിനാൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും യാത്രക്കാരും വലിയൊരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കോട്ടയ്ക്കലിൽ നിന്നും ബസിൽ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് തന്നെ മർദിച്ചതെന്ന് ഡ്രൈവർ സതീഷും കണ്ടക്ടർ മഹേഷും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ കണ്ടാലറിയാവുന്ന ആൾ എന്നാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തർക്കങ്ങളുടെ തുടക്കം. തനിക്ക് ഇറങ്ങേണ്ട സ്ഥലം വാഴപ്പിള്ളി ആയോ എന്ന് യാത്രക്കാരൻ ചോദിച്ചപ്പോൾ, വാഴപ്പിള്ളിയിലേക്ക് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് ബസ് മുന്നോട്ട് എടുത്ത് അല്പം ദൂരം പിന്നിട്ടപ്പോഴേക്കും തനിക്ക് ഇവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പെട്ടെന്ന് ബെല്ലടിക്കുകയായിരുന്നു. ഇതേച്ചൊല്ലി ബസിനുള്ളിൽ ഉടലെടുത്ത രൂക്ഷമായ തർക്കമാണ് ഒടുവിൽ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർക്ക് നേരെയുള്ള അതിക്രമത്തിൽ കലാശിച്ചത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസും എത്തിച്ചേർന്നു. എന്നാൽ, ഡ്രൈവർ തന്നെയാണ് തന്നെ ആദ്യം മർദിച്ചതെന്ന വാദമാണ് പ്രതി പോലീസിന് മുന്നിൽ ഉയർത്തിയത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതിക്കെതിരെ ശക്തമായി രംഗത്തുവരികയും ഡ്രൈവറെ ഇയാൾ അകാരണമായി ആക്രമിക്കുകയായിരുന്നു എന്ന് പോലീസിനോട് വിളിച്ചുപറയുകയും ചെയ്തു. ചില യാത്രക്കാർ മർദനത്തിന് ശേഷമുള്ള ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുക കൂടി ചെയ്തതോടെ പോലീസ് പ്രതിസന്ധിയിലായി.

ഡ്രൈവറെ ആക്രമിച്ച കാര്യം രാവിലെതന്നെ കെ.എസ്.ആർ.ടി.സി. എം.ഡി.യുടെയും മന്ത്രിയുടെയും ഔദ്യോഗിക ഗ്രൂപ്പിൽ അറിയിച്ചു. ഇതിനിടെ ബസിൽ പ്രശ്നമുണ്ടാക്കിയ ആളും ആശുപത്രിയിൽ ചികിത്സതേടി. പ്രശ്നം പറഞ്ഞുതീർക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും സമ്മർദവുമുണ്ടായതായി സൂചനയുണ്ട്. എന്നാൽ, ഒത്തുതീർപ്പിന് കെ.എസ്.ആർ.ടി.സി. അധികാരികൾ തയ്യാറായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!