രാജ്യത്ത് വീണ്ടും ഒരു ദിവസംകൊണ്ട് പതിനായിരത്തിനടുത്ത് കോവിഡ് രോഗികള്‍. 9987 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 331 പേര്‍ക്ക് ജീവന് നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര് ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,026,493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ 710,887 പേര്‍ക്ക് രോഗബാധയുണ്ടായി. 37,312 ആണ് മരണസംഘ്യ. റഷ്യയില്‍ 476,658 പേര് രോഗബാധിതരായി.