kerala Kerala

കുന്ദമംഗലം ന്യൂസിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭിന്നശേഷിക്കാരനായ മനോജിന്റെ കടയ്ക്കുമുന്നിലെ അപകടത്തില്‍ പെട്ട കാര്‍ നീക്കി

കുന്ദമംഗലം: ദിവസങ്ങളായി അടഞ്ഞുകിടന്ന ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗത്തിന് ആശ്വാസമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ന്റെ വാര്‍ത്ത. പടനിലം താഴെ വളവില്‍ ലോട്ടറി കച്ചവടവും ചെറിയ പെട്ടിക്കടയും നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരനായ കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജിന്റെ ദുരിതത്തിന് ഒടുവില്‍ പരിഹാരമായി.
കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മനോജിന്റെ കടക്കും കേടുപാടുകള്‍ വരുത്തിയിരുന്നു കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടൊപ്പം കാര്‍ കടയ്ക്കുമുന്നില്‍ തന്നെ കിടക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിട്ടിട്ടും വാഹനം മാറ്റാത്തതിനെ തുടര്‍ന്ന് മനോജിന് കട തുറന്ന് കച്ചവടം നടത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
2009 മുതല്‍ ലോട്ടറി വില്‍പ്പനയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന മനോജ് ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് വായ്പയെടുത്താണ് അദ്ദേഹം സംരംഭം ആരംഭിച്ചത്. രോഗബാധിതനായ മകനും കുടുംബവും ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയമായിരുന്നു ഈ ചെറിയ കട. എന്നാല്‍ കടയ്ക്കുമുന്നില്‍ അപകടത്തില്‍പ്പെട്ട കാര്‍ കിടന്നതിനാല്‍ ദിവസങ്ങളോളം കട അടഞ്ഞുകിടക്കുകയും കുടുംബത്തിന്റെ വരുമാനം പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
തന്റെ ദുരിതാവസ്ഥ പലതവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മനോജ് ആരോപിച്ചിരുന്നു. ഒടുവില്‍ അദ്ദേഹം കുന്ദമംഗലം ന്യൂസിനെ സമീപിച്ച് തന്റെ ജീവിതകഥയും ദുരിതങ്ങളും പങ്കുവെച്ചു. ഇതിനെ തുടര്‍ന്ന് കുന്ദമംഗലം ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സിറ്റി പോലീസ് കമ്മീഷണറു ഓഫീസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലും വിഷയത്തില്‍ ശക്തമായി ഇടപെടുകയും മനോജിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇന്ന് അപകടത്തില്‍പ്പെട്ട വാഹനം കടയ്ക്കുമുന്നില്‍ നിന്ന് മാറ്റിയത്. ദിവസങ്ങളായി ദുരിതത്തിലായിരുന്ന മനോജിനും കുടുംബത്തിനും ഇത് വലിയ ആശ്വാസമായി. കട വീണ്ടും തുറന്ന് കച്ചവടം ആരംഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.
ഒരു ഭിന്നശേഷിക്കാരന്റെ നിസ്സഹായത സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിഹാരം സാധ്യമായതിന്റെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം. അധികാരികളുടെ സമയോചിത ഇടപെടലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയും വാര്‍ത്തയുടെ ശക്തിയും ചേര്‍ന്നപ്പോള്‍ ഒരു കുടുംബത്തിന്റെ അന്നം മുടങ്ങിയ അവസ്ഥയ്ക്ക് ഒടുവില്‍ വിരാമമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!