പെരമ്പൂര്‍: ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്‌കേസില്‍ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടല്‍ കണ്ടെത്തിയത്. അസം സ്വദേശി അമീര്‍ അലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.
സ്യൂട്ട്‌കേസില്‍ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം;യുവാവിനെ ക്രൂരമായി കൊന്നത് ഭാര്യയും സുഹൃത്തും; നിര്‍ണായകമായത് അടിവസ്ത്രത്തിലെ ബാര്‍കോഡ്

