Trending

ആർത്തവ അവധി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ല; കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്: ഫാത്തിമ തഹിലിയ

കോഴിക്കോട്: ആർത്തവ അവധി നൽകാനുള്ള സർക്കാരിൻ്റെ നിലപാട് ഉചിതമെന്ന് ഫാത്തിമ തഹിലിയ എംഎൽഎ. പല രാജ്യങ്ങളിലും സമാനമായ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. പല വിദ്യാർത്ഥിനികളും സമ്മർദ്ദവും മൂഡ്സിങ്സ് അടക്കമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. അവധി നിർബന്ധിതമല്ലെന്നും ആൺകുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

നേരത്തെ ആർത്തവ അവധി നൽകുന്നതിൽ വിയോജിപ്പുമായി കോൺഗ്രസ് എംഎൽഎ ഉമാ തോമസും മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാവ് നൂർബിന റഷീദും രംഗത്ത് വന്നിരുന്നു.

ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നുമായിരുന്നു ഉമ തോമസിൻ്റെ പ്രതികരണം.

വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദ് രംഗത്തെത്തിയിരുന്നു. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. 

വിദ്യാർത്ഥികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!