തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയായി. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകര്‍ത്ത് സിപിഐഎം പ്രവര്‍ത്തകര്‍. ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു. ഇ ഡി സംഘത്തിന്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡിയുടെ വാഹനങ്ങള്‍ വളഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
നേരത്തെ പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.
പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.
പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചു.

