National

എബോള ഭീതി; ഉഗാണ്ടയില്‍ നിന്നെത്തിയ യുവതി ബംഗളൂരുവില്‍ ക്വാറന്റീനില്‍

ബംഗളൂരു: എബോള ഭീതിയുടെ പശ്ചാത്തലത്തില്‍ ഉഗാണ്ടയില്‍ നിന്നെത്തിയ 28 കാരിയെ ബംഗളൂരവില്‍ നിരീക്ഷണത്തിലാക്കി. യുവതിക്ക് നേരിയ ലക്ഷണങ്ങളും ശരീരവേദനയും കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ്ബംഗളൂരുവിലെ സര്‍ക്കാര്‍ നടത്തുന്ന എപ്പിഡെമിക് ഡിസീസസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ബംഗളൂരുവില്‍ എബോള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉഗാണ്ടയില്‍ നിന്ന് അടുത്തിടെ അഹമ്മദാബാദില്‍ എത്തിയ യുവതി പിന്നീട് ബംഗളൂരുവിലേക്ക് വരികയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് സ്‌ക്രീനിംഗില്‍ ഇവര്‍ക്ക് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെങ്കിലും, എബോള ബാധിത പ്രദേശത്തു നിന്നുള്ള യാത്രാ ചരിത്രം കണക്കിലെടുത്ത് ആരോഗ്യ അധികൃതര്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഡിസ്ട്രിക്റ്റ് സര്‍വൈലന്‍സ് ടീമും എയര്‍പോര്‍ട്ട് ആരോഗ്യ ഉദ്യോഗസ്ഥരും ഇവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. ഏകദേശം 24 മണിക്കൂറിന് ശേഷം ഇവര്‍ക്ക് നേരിയ ശരീരവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും ചെയ്തു. അതേസമയം, യുവതിയുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!