കോഴിക്കോട്: എക്സാലോജിക് -സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്.
‘വളഞ്ഞിട്ടടിച്ചോളൂ, സംഘ്പരിവാറിന് മുമ്പില്‍ കുമ്പിടില്ല, അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളില്‍ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടില്‍ ഇല്ലെന്നാണ് വിവരം. സിഎംആര്‍എല്‍ ഓഫിസിലും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.

