Kerala kerala kerala politics

വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാം? സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാം? ഇന്ന് ധാരണയിലെത്തുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറും ആകും കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുള്ള സ്ഥാനങ്ങള്‍. തിങ്കളാഴ്ചയാണ് യുഡിഎഫിന്റെ പൂര്‍ണ്ണ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണ്ണര്‍ക്ക് കൈ മാറും.

ആഭ്യന്തരം, വിജിലന്‍സ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്‌സൈസ്, വനം പരിസ്ഥിതി വകുപ്പുകള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഇതില്‍ ചിലത് ഇത്തവണ ഘടക കക്ഷികള്‍ക്ക് കൈമാറിയേക്കും. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയിരുന്ന ധനവകുപ്പ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഉടക്കി നില്‍ക്കുന്ന രമേശ് ചെന്നിത്തല അയഞ്ഞാല്‍ സുപ്രധാന വകുപ്പുതന്നെ നല്‍കേണ്ടി വരും. രമേശിന് പുറമേ മുതിര്‍ന്ന നേതാക്കളായ സണ്ണി ജോസഫ്, കെ മുരളീധരന്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാകും.

മന്ത്രിസഭയില്‍ ഉറപ്പുള്ള മറ്റൊരാള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ്. തിരുവഞ്ചൂരിനെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വനിതകളില്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പരിഗണനയിലുണ്ട്. പി.സി വിഷ്ണുനാഥ്, എം.വിന്‍സന്റ് അല്ലെങ്കില്‍ ടി.ജെ വിനോദ്, എം.ലിജു അല്ലെങ്കില്‍ കെ. ജയന്ത്, മാത്യു കുഴല്‍നാടന്‍ അല്ലെങ്കില്‍ റോജി. എം ജോണ്‍ എന്നീ പേരുകള്‍ ചര്‍ച്ചയിലുണ്ട്. എ.പി അനില്‍കുമാറോ വി.പി സജീന്ദ്രനോ മന്ത്രി പദവി ലഭിക്കാനും സാധ്യതയുണ്ട്. അന്‍വര്‍ സാദത്തിനും സാധ്യത ഉണ്ട്. ടി. സിദ്ധിഖ്, ചാണ്ടി ഉമ്മന്‍, വിടി ബല്‍റാം, ഐസി ബാലകൃഷ്ണന്‍ എന്നീ പേരുകളും സജീവ ചര്‍ച്ചയില്‍ ആണ്.

അതേസമയം ലീഗിന് അഞ്ചു മന്ത്രി സ്ഥാനം തന്നെ നല്‍കാന്‍ തീരുമാനം വന്നേക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കിട്ടിയ അതെ വകുപ്പുകള്‍, വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക ക്ഷേമം എന്നിവയാണ് ലീഗ് ആവശ്യപ്പെടുന്നത്. പിഎം ശ്രീ കുരുക്കുള്ള വിദ്യാഭ്യാസം വേണ്ടെന്ന് ഇടയ്ക്ക് ലീഗില്‍ ചര്‍ച്ച ഉയര്‍ന്നെങ്കിലും ഇപ്പോള്‍ ആ അഭിപ്രയം ഇല്ല. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, എന്‍.ഷംസുദ്ദീന്‍ മന്ത്രിസഭയില്‍ ഉണ്ടാകും. ബാക്കി രണ്ടു മന്ത്രി സ്ഥാനങ്ങളിലേക്ക് കെ.എം ഷാജി , എകെഎം അഷ്‌റഫ് , പാറയ്ക്കല്‍ അബ്ദുല്ല എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!