Kerala

എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചുകെട്ടി; എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍

എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കറ്റാലന്‍ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ അടയാളമായ ക്യാമ്പ് നൗവില്‍ ചിരവൈരികളെ കീഴടക്കിയാണ് ലാ ലീഗ കിരീടധാരണം.

ഒമ്പതാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് റയല്‍ ഗോള്‍ കീപ്പര്‍ തിബോ കോര്‍ത്വായെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. 10 മിനിറ്റിനപ്പുറം ഫെറാന്‍ ടോറസിലൂടെ രണ്ടാം ഗോളും നേടി.

ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സയുടെയും തിരിച്ചടിക്കാനുള്ള റയല്‍ മാഡ്രിഡിന്റെയും ശ്രമങ്ങള്‍ ലക്ഷ്യം കാണാതായതോടെ കളി 2-0 ല്‍ തീര്‍ന്നു. അച്ഛന്റെ വിയോഗത്തിന്റെ ഇടയിലും ടീമിന് ഒപ്പം തുടരാന്‍ തീരുമാനിച്ച കോച്ച് ഹാന്‍സി ഫ്‌ലിക്കിനുള്ള ആദരം കൂടിയായിരുന്നു ബാഴ്‌സക്ക് 29ാം ലാലീഗ കിരീടം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!