കോഴിക്കോട്: ജെയിന് യൂണിവേഴ്സിറ്റി കോഴിക്കോട്ട് ദേശീയ കരിയര്‍ കൗണ്‍സിലിങും സ്പോട്ട് അഡ്മിഷനും സംഘടിപ്പിച്ചു. 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഒട്ടേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പുതിയറ നെക്സ്റ്റേയില് നടന്ന പരിപാടിയില്‍ ഡാറ്റാ സയന്‍സ്, ഫിന്‍ടെക്ക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മെന്റര്‍ഷിപ്പും മാര്‍ഗനിര്‍ദേശവും ലഭിച്ചു. വിപണി ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രത്യേക വൈദഗ്ധ്യം, അക്കാദമിക രീതികള്‍ തുടങ്ങിയവയിലും വിശദമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കി.
ജെയിന് എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഓണ്‍ ദി സ്പോട്ട് അസസ്മെന്റുകള്‍ ആയിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഇത് മികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് അഡ്മിഷന് ലഭിക്കാന്‍ സഹായിച്ചു. സ്കോളര്‍ഷിപ്പുകള്‍, ബാങ്ക് വായ്പ, സ്പോര്‍ട്സ് ക്വാട്ട തുടങ്ങിയവയിലെ അന്വേഷണങ്ങള്‍ക്കായി പ്രത്യേക ഡെസ്ക്കും സജ്ജമാക്കിയിരുന്നു.
നിരവധി വിദ്യാര്‍ഥികള്‍ കൗണ്‍സലിങിലൂടെ ജെയിന് യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. സീനിയര്‍ അസോഷ്യേറ്റ് കാവേരപ്പ, മഞ്ജുനാഥ് എന്നിവര്‍ പ്രോഗ്രാം നയിച്ചു.

