Local

കുന്ദമംഗലത്ത് “പടയൊരുക്കം” തുടങ്ങി

കുന്ദമംഗലം :കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെയും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ “പടയൊരുക്കം ” എന്ന പേരിൽ, മഴക്കാലപൂർവ്വ ശുചീകരണം, ദുരന്ത നിവാരണ മുന്നൊരുക്കം, പകർച്ചവ്യാധി പ്രതിരോധം എന്നിവ ലക്ഷ്യമാക്കി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള രണ്ടാംഘട്ട ഇൻ്റർ സെക്ടർ മീറ്റിങ്ങ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ചേർന്നു. ക്യാമ്പയിന്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് പൊതു സ്ഥല ശുചീകരണം, കിണർ ക്ലോറിനേഷൻ, കൊതുകിൻ്റെ ഉറവിട നശീകരണം, ക്ഷീര കർഷകർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമുള്ള ശിൽപശാല, ആർ.ആർ.ടി പരിശീലനം, ഭക്ഷണ ശാലകളുടെ ആരോഗ്യ ശുചിത്വ പരിശോധന, വിദ്യാലയ ശുചിത്വ പരിശോധന, കുന്ദമംഗലം ടൗൺ കേന്ദ്രീകരിച്ച് നൈറ്റ് ക്ലീനിങ്ങ് ഡ്രൈവ് എന്നിവ നടത്തും.വാർഡിലെ മാലിന്യ നിക്ഷേപസ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങൾ ഒരുക്കാനും മാലിന്യ നിർമ്മാർജ്ജനം മാതൃകാപരമായി നിർവ്വഹിക്കുന്ന ഏറ്റവും നല്ല വാർഡിന് പ്രത്യേക സമ്മാനം നൽകാനും യോഗം തീരുമാനിച്ചു. . മെയ് 17 ന് അതിരാവിലെ വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ പൂനൂർ പുഴ ശുചീകരിക്കാനും തീരുമാനിച്ചു.പ്രവർത്തനങ്ങൾക്ക് വാർഡ് ആരോഗ്യ ശുചിത്വ സമിതികൾ നേതൃത്വം നൽകും ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി ശ്രീബ പുൽക്കുന്നുമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി.ഷംസീറ .എൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സി.വി.സംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. ടി.കെ.ഹിതേഷ് കുമാർ , ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. എം.ബാബുമോൻ, മെഡിക്കൽ ഓഫീസർ ഡോ. അർച്ചന .വി , ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.പി.സജീവൻ, എൻ.നെൽസൺ ,ദീപിക. പി , അക്ഷയ്കുമാർ . സി. പി എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!