കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ പിന്നിലാണ്. നിലവിൽ 90 സീറ്റുകളിൽ വ്യക്തമായ ആധിപത്യം പുലർത്തിക്കൊണ്ട് യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എൽഡിഎഫ് 45 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, 5 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തിക്കൊണ്ട് എൻഡിഎയും സജീവമാണ്. എൽഡിഎഫ് മന്ത്രിസഭയിലെ എട്ട് പ്രമുഖ മന്ത്രിമാർ പിന്നിലായതും ഭരണപക്ഷത്തിന് വലിയ തിരിച്ചടിയാവുകയാണ്. പി. രാജീവ്, ആർ. ബിന്ദു, വീണ ജോർജ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ എന്നിവരാണ് ആദ്യഘട്ടത്തിൽ വോട്ടെണ്ണലിൽ പിന്നാക്കം പോയിരിക്കുന്നത്. ഈ പ്രവണത തുടർന്നാൽ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റത്തിനാകും ഇത്തവണത്തെ ജനവിധി സാക്ഷ്യം വഹിക്കുക.
ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ!

