Kerala

കോതമംഗലത്ത് പാടശേഖരത്തിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പുലരിയാൻ പോയവർ ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കാണുകയായിരുന്നു. സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

ജഡത്തിനു സമീപത്തുനിന്ന് വാക്കത്തിയും തേങ്ങകളും കണ്ടത് സംശയത്തിന് ബലം നൽകുന്നുണ്ട്. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം കൂടുതൽ വ്യക്തത വരും എന്നാണ് പൊലീസിന്റെ നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!