കോവിഡ് മൂലം സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയാക്കിയതനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി നല്കി നൗഷാദ് തെക്കയില്‍. ആദ്യ ഘട്ടമെന്ന നിലക്ക് ആറ് കുട്ടികള്‍ക്കാണ് ടി.വി വിതരണം ചെയ്തത്. പിലാശ്ശേരി, വരട്ടിയാക്ക്, തുടങ്ങിയ ഭാഗങ്ങളിലെ വളരെ പാവപ്പെട്ട കുട്ടികള്‍ക്കാണ് ടി.വി നല്‍കുന്നത്. ടി.വി നല്കുന്ന വീടുകളില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സൗജന്യമായി കണക്ഷനും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്.
കായക്കല്‍ അഷ്റഫ്, ഷെരീഫ് മലയമ്മ, സൂരജ് മാഷ്, നിഖില, നിയാസ് കാരപ്പറമ്പ്, ഷാരോണ്‍ കുന്ദമംഗലം,അസിം വെളിമണ്ണ എന്നിവരാണ് ഇതിനായി സഹായം നല്‍കുന്നത്. വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലെ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടിവി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. വീടുകളില്‍ പലരും എല്സിടി എല്‍ഇടി ടിവികളിലേക്ക് മാറിയതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന ടീവികള്‍ സഹായമായി എത്തിക്കണമെന്ന് നൗഷാദ് തെക്കയില്‍ അഭ്യര്‍ത്ഥിച്ചു.

