കുന്ദമംഗലം: കേരളത്തിലെ ജനങ്ങളുടെ വിശ്വാസവും, കേരളത്തിന്റെ സമഗ്ര വികസന സാക്ഷാത്ക്കാരവും ആണ് കേരളത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മന്ത്രം എന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭൻ അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥി വി.കെ. സജീവൻ, ടി.വി.ഉണ്ണികൃഷ്ണൻ ടി.പി..സുരേഷ്, കെ.ഗണേഷ് ടി ചക്രായുധൻ, കെ. നിത്യാനന്ദൻ, കെ. അനിൽകുമാർ, പവിത്രൻ പനിക്കൽ,യദുരാജ്, പി.ഹരിദാസൻ, സുധീർ കുന്ദമംഗലം, കെ.രാഗേഷ്,എന്നിവരും പ്രസംഗിച്ചു. നിലവിലെ എം.എൽ.എ.യ്ക്കെതിരെയുള്ള കുറ്റപത്രം ടി.വി.ഉണ്ണികൃഷ്ണൻ സി.കെ. പത്മനാഭന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

