കുന്ദമംഗലം: കുന്ദമംഗലത്ത് ഗെയിംസ് പാർക്ക് കൊണ്ടു വരുന്നതിനും എൽ എസ് എസ് മുതൽ സിവിൽ സർവ്വീസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഹൈടെക് എജ്യു റെഫറൻസ് ആസ്ഥാനം കൊണ്ടു വരുന്നതിനും പ്രഥമ പരിഗണ നൽകി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമസ്ത മേഖലയിലും ഉള്ള വികസനവും സമസ്ത മേഖലയിലും ഉള്ള വികസനവുംകരമായ പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിട്ടുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ആണ് ഷമീർ അവതരിപ്പിച്ചത്.
623896155 വരവും 603496155 രൂപ ചിലവും 20400000 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ എല്ലാവർക്കും വീട് നൽകാൻ ഫണ്ട്, യുവജന ക്ലബുകൾക്ക് സ്പോർട്സ്കിറ്റ്, ഓപ്പൺ ജിമ്മുകൾ, കുന്ദമംഗലം ടൗണിൽ വെളിച്ചം വിപ്ലം പദ്ധതി, വനിതകൾക്ക് മാത്രമായി ജിം, വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കായി വിവിധ വിദേശ ഭാഷ പഠനത്തിനായി സെൻ്റർ, കുന്ദമംഗലം ഫെസ്റ്റ്, ഹൈടെക് എജുക്കേഷൻ, റഫറൻസ് പോയിന്റ്, ജിംനാസ്റ്റിക് അടക്കം 5 കായിക ഇനത്തിൽ പ്രത്യേക പരിശീലനം, ലേബർ ബാങ്ക്, ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ, ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ്,ടൗണുകളിൽ സിസിടിവി, വയോജന പാർക്ക്, പുനൂർ പുഴ- ചെറു പുഴ സംരക്ഷണം, ക്ലീൻ കുന്ദമംഗലം, ഗ്രീൻ കുന്ദമംഗലം പദ്ധതി, ഹരിത കർമ്മ സേനക്ക് വാഹനം, കുടുംബശ്രീ സംരംഭ പദ്ധതി എന്നിവക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കെ സ്മാർട്ട് അപ്പ്ലിക്കേഷൻ വഴിയാണ് ബജറ്റ് അവതരണം എന്ന പ്രത്യേകതയും ഇത്തവണത്തെ വാർഷിക ബജറ്റിനുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ കണ്ടറിയാനും മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വീടെന്ന സ്വപ്നത്തിനും വിദ്യാഭ്യാസ മേഖലയിലെ പുത്തൻ കുതിപ്പിനും സ്ത്രീശാക്തീകരണത്തിനും കായിക മേഖല ഉൾപ്പെടെയുള്ള യുവജനങ്ങളുടെ ആഗ്രഹ സഫലീകരണത്തിനും കാർഷിക മേഖലയിലെ പ്രകൃതിയെ ചേർത്തുനിർത്തുന്ന കർമ്മ പദ്ധതികൾക്കും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പിന്നോക്ക വിഭാഗത്തിന്റെ മുന്നേറ്റത്തിനും ആക്കം കൂട്ടുന്നതാണ് വാർഷിക ബജറ്റ്.
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർമാൻ എം ബാബു മോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീബ പുൽക്കുന്നുമ്മൽ, വി അനിൽ കുമാർ, ബിജു പൂതകണ്ടിയിൽ, സജീവ് കുമാർ പാണ്ഡ്യാല, ഷൈജ വളപ്പിൽ, കെ പി അബാസ്, പി പവിത്രൻ, അക്കൗണ്ടന്റ് വി മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ആമുഖ പ്രസംഗവും പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

