കുന്ദമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ’ കണക്റ്റിംഗ് ഖുർആൻ’ ഫാമിലി ഖുർആൻ മജിലിസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി റുക്സാന പരിപാടി ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി കുന്ദമംഗലം ഏരിയ പ്രസിഡൻറ് മുസ്ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അമീൻ മമ്പാട്, നുജൈം പി കെ, ഖുർആൻ പാരായണ പരിശീലകൻ ഹാഫിള് ആദിൽ അമാൻ, ജി ഐ ഒ ഏരിയ പ്രസിഡൻറ് ദിൽന എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സോളിഡാരിറ്റി കുന്ദമംഗലം ഏരിയ സെക്രട്ടറി ഇൻസാഫ് പതിമംഗലം സ്വാഗതവും ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻ്റ് പി എം ഷരീഫുദ്ധീൻ സമാപനവും പ്രാർത്ഥനയും നിർവഹിച്ചു. ഖുർആൻ ആസ്വാദനവും അറിവുണർത്തൽ ചോദ്യോത്തര സെഷനും, കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ കിഡ്സ് കോർണറും, ഫാമിലി ഇഫ്താർ സംഗമവും ഫാമിലി മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.

