മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നത്തേക്ക് പതിനൊന്ന് വർഷം. ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച കേരളത്തിന്റെ സ്വന്തം എഴുത്തുകാരി. അത്രമേൽ സദാചാര അക്രമം നേരിട്ട എഴുത്തുകാരിയാണ് കമല സുരയ്യ. ആറു പതിറ്റാണ്ടു നീണ്ട സാഹിത്യ യാത്രയിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി രചനകൾ സമ്മാനിച്ചാണ് കമല സുരയ കടന്നു പോയത്.
1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് കമല സുരയ്യ രചനകൾ നടത്തിയിരുന്നത്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. നഗ്നത സൃഷ്ടിയുടെ സൗന്ദര്യമാണെന്ന് ഒരു പുരുഷ എഴുത്തുക്കാരൻ കാണിക്കാത്ത തന്റേടം തന്റെ എഴുത്തിലൂടെ തെളിയിച്ച വാനമ്പാടി. ഒരുമ്പെട്ടവള്‍ എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് പതിനൊന്നു വർഷം
1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലാണ് കമല സുരയ ജനിച്ചത്. നാലപ്പാട്ട് എന്ന തറവാട് ഇന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ വരികളിലൂടെ ലോകപ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്. മികച്ച കൃതികൾ ഓർമ്മകൾ ഇന്നും മലയാളി കാത്ത് സൂക്ഷിക്കുന്നു. 2009 മെയ് 31 നാണ് പ്രിയ എഴുത്തുകാരി നമ്മെ വിട്ടു പിരിഞ്ഞത്.

