2026 നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടന പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള വ്യക്തികളില്‍ നിന്നും അഭിപ്രായം തേടാന്‍ മാനിഫെസ്റ്റോ കമ്മിറ്റി തീരുമാനിച്ചു.
ഫെബ്രുവരി 25-ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വച്ച് രാവിലെ 10 മുതലാണ് അഭിപ്രായം തേടുന്നത്.
മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബെഹനാന് എംപി, കമ്മിറ്റി അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് എം പി, സി പി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന് എംപി, എന്‍ ഷംസുദ്ദീന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി, ജെബി മേത്തര്‍ എംപി, അനൂപ് ജേക്കബ് എംഎല്‍എ, ജി ദേവരാജന്‍, രാജന് ബാബു, സലിം പി മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

