National

കഴുത്തു ഞെരിച്ച് കൊന്നു, യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടു; കാമുകൻ ഒളിവിൽ

ഭോപ്പാൽ∙ നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി.

ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. സമീർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ കമലാ നഗറിലെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ തർക്കങ്ങൾ പതിവായി. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി.

9ന് വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ സമീർ സിയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു.

വ്യാഴാഴ്ച വൈകുന്നേരം, സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ടാങ്കിൽ നിന്ന് ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ടാങ്കിനുള്ളിൽ ഒരു ഇരുമ്പ് പെട്ടി പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പെട്ടി തുറന്നപ്പോഴാണ് സിയയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ദേഹത്തെ ടാറ്റൂ വഴിയാണ് മൃതദേഹം സിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

സമീർ ഒളിവിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിന് അമ്മയെയും സഹോദരനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയും പൊലീസ് നിരീക്ഷണത്തിലാണ്. സിയ മുൻപ് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!