Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും!

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ സൂപ്പർ ചെക്കിങ്ങില്‍ പരാജയപ്പെട്ടാല്‍ ലൈസൻസ് മരവിപ്പിക്കും, സൂപ്പർ ചെക്കിങുമായി മോട്ടോർ വാഹനവകുപ്പ്.ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നല്‍കുന്നുണ്ട്.

ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാല്‍ ലൈസൻസ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ നിർദേശിച്ച എട്ട്, എച്ച്‌ ടെസ്റ്റുകള്‍ നടത്താൻ പറ്റില്ലെങ്കിലും കേന്ദ്രനിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളില്‍ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച്‌ പരിശോധിക്കും.

വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. മോട്ടോർവാഹനവകുപ്പിന്റെ റോഡ് സുരക്ഷാമാസാചരണ വേദിയിലാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സൂപ്പർ ചെക്കിങ് ആരംഭിക്കാൻ നിർദേശം നല്‍കിയത്. മലപ്പുറത്ത് അപകടങ്ങള്‍ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയില്‍ ലൈസൻസ് നല്‍കിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!