Trending

കർഷകൻ കൂടിയായതുകൊണ്ടാണ് ദിവസം മുഴുവൻ താൻ ഊർജ്ജസ്വലനാകുന്നതെന്ന് മേയർ ഒ സദാശിവൻ

കോഴിക്കോട് : പൊതുപ്രവർത്തകൻ എന്നതിനപ്പുറം ഒരു കൃഷിക്കാരൻ കൂടിയായതുകൊണ്ടാണ് തൻ്റെ ഓരോ ദിനങ്ങളും അതിരാവിലെ തന്നെ ഊർജ്ജദായകമായി മാറുന്നതെന്ന് മേയർ ഒ സദാശിവൻ. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അതിരാവിലെ തന്നെ എണീക്കുമ്പോഴാണ്, എനിക്ക് പ്രകൃതിയെ ഏറെ അടുത്തറിയുവാൻ കഴിയുന്നത്.

ചുറ്റുപാടിൻ്റെ സൗന്ദര്യം ഒരു ബഹളവുമില്ലാതെ നേരിട്ടറിയുന്ന ഈ നിമിഷങ്ങളാണ് ഓരോ ദിനത്തിലും അന്ന് മുഴുവൻ ഒരു പോസറ്റീവ് എനർജിയുമായി ഇരിക്കുവാൻ തനിക്ക് കരുത്തു നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എനർജൈസേഴ്സ് ഹബ്ബ് കൂട്ടായ്മയുടെയും ജനശബ്ദത്തിൻ്റെ മനശക്തി പതിപ്പ് പ്രകാശനത്തിൻ്റെയും ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ്റെ കഴിവുകൾ സമൂഹത്തിന് ഗുണപരമായി മാറ്റുന്ന ഉത്തരവാദിത്വമേറ്റെടുത്തു പ്രവർത്തിക്കുന്ന എനർജൈസേർസ് ഹബ്ബ് പോലുള്ള സാമൂഹ്യ കൂട്ടായ്മകൾ ഏറെ മാതൃകാപരമായ കാര്യമാണ് രാജ്യത്തിനായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എനെർജൈസേർസ് ഹബ്ബ് ചെയർമാൻ സൈനുദ്ദീൻ മാറഞ്ചേരി അധ്യ ക്ഷതവഹിച്ചു. ലൈറ്റ് സർക്കിൾ ലോഗോ പ്രകാശനവും മേയർ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മില്ലിമോഹൻ മുഖ്യഥിതി യായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ നവാസ് മുഖ്യ സന്ദേശം നല്കി സംസാരിച്ചു.

എനർജൈസർ ഹബ്ബ് ഗ്രാൻഡ്മാസ്റ്റർ ഡോ. സി.കെ. റാശീദ് , ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റർ എം. സിബ്ഗത്തുല്ല, ഏ.പി. കുഞ്ഞാമു , മോയിൻ പാറമ്മൽ , എൻ.കെ. അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഹനീഫ സ്വാഗതവും ഫൈസൽ ഫറോക്ക് നന്ദിയും പറഞ്ഞു. തുടർന്ന് സിനിമാ പിന്നണി ഗായകൻ മുസ്തഫ മാത്തോട്ടവും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!