Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രവർത്തകർ. പ്രതിഷേധങ്ങളിലാതെ ഗണഗീതം പാടി അവസാനിപ്പിക്കുകയായിരുന്നു. കോർപ്പറേഷന് പുറത്ത് ദേശീയ നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങൾ ഗണഗീതം പാടിയത്. ഇതിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് വേറെ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളിലെ കൗൺസിലർമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഗണഗീതം പാടിയത് പുറത്ത് വലിയ ചർച്ചാവിഷയമായി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ പത്തിനായിരുന്നു ത്രിതല പഞ്ചായത്ത്, നഗരസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നരയോടെ കോർപ്പറേഷനിലെ കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു.മേയർ , നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാർ ആരെന്ന് ശനിയാഴ്ച അറിയാം.

തിരുവനന്തപുരം കോർപറേഷനിൽ,നന്ദൻകോഡ് വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം UDF ൻറെ കെ ആർ ക്ലീറ്റസിന് ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ കെ ആർ ക്ലീറ്റസ് ബാക്കി 99 കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 50 ഡിവിഷനുകൾ വിജയിച്ച് കോർപ്പറേഷൻ ഭരണമുറപ്പിച്ച എൻഡിഎയിൽ നിന്ന് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വി വി രാജേഷും, ആർ ശ്രീലേഖയും , കരമന അജിതും സത്യപ്രതിജ്ഞ ചെയ്തു. സംസ്കൃതത്തിൽ ആയിരുന്നു കരമന അജിത്തിന്റെ സത്യപ്രതിജ്ഞ. 29 സീറ്റോടെ പ്രതിപക്ഷത്തായ എൽഡിഎഫ് കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു.

19 സീറ്റുകളോടെ നില മെച്ചപ്പെടുത്തിയ യുഡിഎഫ് കൗൺസിലർമാർ ഭരണഘടന ഉയർത്തിക്കാട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎം കോൺഗ്രസ് ബാന്ധവമെന്നും തിരുവനന്തപുരത്ത് ചർച്ചകളിലൂടെ മേയറെ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പുത്തലത്ത് ദിനേശനും യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ തോൽവി യോഗം വിലയിരുത്തും. നഗരസഭകളിലെ ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും തീരുമാനിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!