Kerala

ലീഗ് ഓഫീസിന് നേരെ കല്ലേറ്: പെരിന്തൽമണ്ണയിൽ നാളെ UDF ഹർത്താൽ

മലപ്പുറം പെരുന്തൽമണ്ണയിൽ നാളെ യുഡിഎഫ് ഹർത്താൽ. സിപിഐഎം-മുസ്ലിം ലീഗ് സംഘർഷത്തിനിടെ, ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. കോഴിക്കോട് റോഡിലുള്ള ലീഗ് ഓഫീസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായെന്ന് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്നാണ് സിപിഐഎം പ്രവർത്തകർ സംഘടിച്ച് എത്തി ലീഗ് ഓഫീസ് തകർത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!