National

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി മോദി ജോർദാനിലേക്കുള്ള ആദ്യ പൂർണ്ണ ഉഭയകക്ഷി സന്ദർശനമാണിത്. 2018 ഫെബ്രുവരിയിൽ പലസ്തീനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി മോദി ജോർദാൻ വഴി സഞ്ചരിച്ചിരുന്നു. ജോർദാനിലെത്തുന്നു പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹവുമായി സംവദിക്കും.

തുടർന്ന് എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുക്കും. എത്യോപ്യൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 17, 18 തീയതികളിലാണ് ഒമാൻ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഒമാനിൽ എത്തും. പ്രതിരോധം, വ്യാപാരം, കൃഷി, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!