കോഴിക്കോട്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ വെച്ചു മരണപ്പെട്ടവരുടെ നാട്ടിലെ ഉറ്റ ബന്ധുക്കള്‍ക്ക് അടിയന്തിര ധന സഹായമായി സര്‍ക്കാര്‍ 25 ലക്ഷം രൂപയെങ്കിലും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യു സി രാമന് ആവശ്യപ്പെട്ടു. ഈ നാടിന്റെ സമഗ്രമായ മാറ്റത്തിന് മുതല്‍ക്കൂട്ടായി വര്‍ത്തിച്ച പ്രവാസി സമൂഹത്തിന് നാടിന്റെ കരുതലനിവാര്യമായ ഈ ഘട്ടത്തില്‍ നാമത് നല്‍കിയേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ദിവസവും മരണവാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തെക്കുറിച്ചോ മൃതദേഹം പോലും കാണാന്‍ കഴിയാതെ നീറുന്ന അവരുടെ മനസ്സുകളെക്കുറിച്ചോ നാമൊന്നും തന്നെ വേവലാതിപ്പെടുന്നില്ല എന്നത് എന്തൊരു അനീതിയാണ് എന്നും യു സി രാമന് ചോദിച്ചു.
അത് പോലെ തന്നെ ഇപ്പോള്‍ വിദേശത്തുള്ള പ്രവാസി കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. താരതമ്യേന ഉപരിവര്‍ഗത്തിലുള്ളവര്‍ പോലും നിത്യച്ചിലവിന് പോലും കാശില്ലാതെ വലയുകയാണ്. എല്ലാ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10000 അതിജീവന തുകയായും സര്‍ക്കാര്‍ അനുവദിക്കണമെന്നും യു സി രാമന് ആവശ്യപ്പെട്ടു.

