Kerala

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ജവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.

ആശങ്കവേണ്ടെന്നും കാട്ടാന മടങ്ങിപോകാനുമാണ് കൂടുതൽ സാധ്യതയെന്നും നിരീക്ഷണം തുടരുകയാണെന്നും ആർ ആർ ടി സംഘം വ്യക്തമാക്കുന്നു. മൂന്നാർ ആർ ആർ ടി വെറ്റിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നു.

അതേസമയം, കഴിഞ്ഞ ദിവസം മൂന്നാറിൽ പടയപ്പ റേഷൻ കട ആക്രമിച്ചിരുന്നു. മൂന്നാർ ദേവികുളം ലോവർ ഡിവിഷനിലെ റേഷൻ കടയ്ക്ക് നേരെയാണ് പടയപ്പ ആക്രമണം നടത്തിയത്. പിന്നാലെ ദേശീയപാതയിൽ ഇറങ്ങിയ പടയപ്പ ലോക്ക്ഹാർട്ടിലെ ടോൾ ബൂത്ത് കടന്നെത്തിയ വാഹനങ്ങൾ തടഞ്ഞ് ആശങ്ക സൃഷ്ടിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!