Kerala

കോഴിക്കോട് തിരുവമ്പാടിയിൽ ലീഗ് വിമതർ LDF സ്ഥാനാർത്ഥികളാകും; “മുസ്ലിം ലീഗ് കൂട്ടായ്മ” എന്ന പേരിൽ മത്സരിക്കും

കോഴിക്കോട് തിരുവമ്പാടിയിൽ ലീഗ് വിമതർ എൽ ഡി എഫ് സ്ഥാനാർത്ഥികളാകും.”മുസ്ലിം ലീഗ് കൂട്ടായ്മ” എന്ന പേരിൽ ആയിരിക്കും മത്സരം. തിരുവമ്പാടി ടൗൺ, അമ്പലപ്പാറ, എന്നീ വാർഡുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി ഡിവിഷനിലുമാണ് മത്സരിക്കുക. മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിനോട്‌ പ്രതിഷേധിച്ചാണ് തീരുമാനം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയെത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചത്.

പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. ചെട്ടിക്കുളം-ആഷിഖ് ചെലവൂര്‍, പൂളക്കടവ്-ജബ്ബാര്‍, മൂഴിക്കല്‍-സാജിത ഗഫൂര്‍, മായനാട്-സിദ്ധീഖ് മായനാട്, കൊമ്മേരി-കവിത അരുണ്‍, പൊക്കുന്ന് – ഷനീമ മുഹസ്സിന്‍, കിണാശ്ശേരി-പി സക്കീര്‍, പന്നിയങ്കര-അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍-ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍.

നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ-മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ – സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍-സെയ്ഫുന്നിസ,നദി നഗര്‍ – ഫസ്ന ഷംസുദ്ധീന്‍, മുഖദാര്‍ – ടി.പി.എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ ഫാത്തിമ തഹ്ലിയ, 63 – മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ് എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!