സ്വതന്ത്ര ഹോട്ടൽ & റസ്റ്ററൻ്റ് അസോസിയേഷൻ (SHRA) കുന്ദമംഗലം മണ്ഡലം ജനറൽ ബോഡി യോഗം അജ് വ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹോട്ടൽ, ബേക്കറി കൂൾബാർ മേഖലയിൽ അനുഭവിക്കുന്ന വിഷമതകൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ ഭരണ തലങ്ങളിലുള്ളവരുമായി ചർച്ച നടത്താനും സാധ്യമായ പരിഹാര നടപടികൾ നേടിയെടുക്കാനും തീരുമാനിച്ചു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് വഴിയാധാരമാവുന്ന ഈ മേഖലയിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ സനദ്ധ സംഘടനകളുടെയും മറ്റ് വ്യാപാര സംഘടനകളുടെയും കൂട്ടായ വേദിയിലൂടെ നേതൃപരമായ പങ്ക് വഹിക്കാൻ യോഗം തീരുമാനിച്ചു.
ചടങ്ങിൽ ഒ.പി. അസ്സൻകോയ അദ്ധ്യക്ഷത വഹിച്ചു. വിജയൻ കൂടരഞ്ഞി യോഗം ഉൽഘാടനം ചെയ്തു. അബ്ദുലതീഫ് പ്ലാസ മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് സ്വീകാർ സ്വാഗതവും ബെന്നി ജോർജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡണ്ട്: കെ ആർ ഹസൻ കോയ, വൈസ് പ്രസി: ബെന്നി ജോർജ് , ബിജു ഭാരത് ,റഫീഖ് പാരഡൈസ്, പർവീന ദമാസ്, ജനറൽ സെക്രട്ടറി: അഷ്റഫ് സ്വീകാർ , ജോ സെക്രട്ടറി: നാസർ ദർബാർ, സാജിർ അറൂസ്, ഷാഹുൽഹമീദ് ബ്രോസ്റ്റ്, ഷക്കില ബാനു മിയ, ട്രഷറർ: അസീസ് തോട്ടത്തിൽ
എന്നിവരെ ഭാരവാഹികളായും പതിനൊന്നങ്ങ എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടി തെരഞ്ഞെടുക്കുകയും ചെയ്തു.

