കുറെ മാസങ്ങളായി കായിക മന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപന പ്രകാരം മെസി കേരളത്തിൽ ഇപ്പോൾ കളിക്കണം. എന്നാൽ ഇപ്പോൾ വന്ന വാർത്ത മെസി കേരളത്തിൽ മെസി കളിക്കില്ല എന്നതാണ്. നികുതി പണം കൊണ്ട് മെസിയുടെ പേരിൽ മന്ത്രി കറങ്ങിയെന്നും ഫിറോസ് വിമർശിച്ചു.
കായിക മന്ത്രി മറുപടി പറയണം. സ്പോൺസറെ എങ്ങനെ തീരുമാനിച്ചു. അതിന്റെ മാനദന്ധം എന്താണ്? എന്താണ് റിപ്പോട്ടർ ഉടമയുടെ യോഗ്യത. മെങ്കോ ഫോൺ തട്ടിപ്പ് നടത്തിയവർ ആണ്. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വ്യാജ രേഖ ചമച് കോടികൾ തട്ടിയ കേസിൽ പ്രതികൾ ആണ്. എസ്ബിഐ തട്ടിപ്പിൽ പ്രതി ആണ്. മുട്ടിൽ മരം മുറി കേസിൽ പ്രതികൾ ആണ്. കർഷകരെ പറ്റിച്ചു മരം മുറിച്ചു കടത്തി. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ ആയത് ആണോ സ്പോൺസർഷിപ്പ് യോഗ്യതയെന്നും ഫിറോസ് ചോദിച്ചു.
മീനങ്ങാടി പൊലീസിൽ 13 കേസ് ഉണ്ട് അവർക്ക് എതിരെ. റൗഡി പട്ടികയിൽ ഉണ്ട് ഇവർ. ചൂരൽ മല ദുരന്ത സമയത്ത് ടൗൺ ഷിപ്പ് എന്ന് പറഞ്ഞു. ചെയ്തോ? കലൂർ സ്റ്റേഡിയം നവീകരിക്കുന്നു. 2000 പേർ പണി എടുക്കുന്നു എന്ന് പറയുന്നു. 100ൽ താഴെ ആളുകൾ മാത്രം ആണ് അവിടെയുള്ളത്. നവംബറിൽ മെസി വരുന്നുണ്ടേൽ ഇങ്ങനെ ആണോ പണി നടക്കുക.
മെസിയെ കൊണ്ട് വരാൻ ഇവർ ഉദ്ദേശിച്ചില്ല മെസി വരും എന്ന് പറഞ്ഞു പ്രചരണം നടത്തിപറ്റിക്കുക. അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു. മെസി യെ കൊണ്ട് വരുന്നു എന്ന മറവിൽ ഒരു ഉടായിപ്പ് നടത്തി. 139കോടി അങ്ങോട്ട് അയച്ച പണം ഏതാണ്. കള്ളപണം ആണോ അങ്ങോട്ട് അയച്ചത്. കലൂർ സ്റ്റേഡിയം എങ്ങനെ സ്വകാര്യ വ്യക്തി നവീകരിക്കും. ഇതിനു നടപടി ക്രമം ഉണ്ട്. പോലീസ് ഉന്നത ഉദ്യോഗസ്ഥർകു ഒപ്പം പ്രതികൾക്ക് ഇരിക്കാൻ മന്ത്രി അവസരം നൽകുന്നുവെന്നും ഫിറോസ് പറഞ്ഞു.

