Kerala

റേഷൻ കടകളുടെ പ്രവർത്തന സമയം മാറുന്നു; പ്രവർത്തന സമയം ഇനി രാവിലെ 9 മണി മുതൽ

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനം. ഇതോടെ ആകെ പ്രവർത്തന സമയത്തിൽ ഒരു മണിക്കൂറിന്റെ കുറവുണ്ടാകും.നിലവിലെ സമയക്രമം അനുസരിച്ച് രാവിലെ 8 മണിക്ക് തുറന്നിരുന്ന കടകൾ ഇനിമുതൽ രാവിലെ 9 മണിക്ക് മാത്രമാകും തുറക്കുക.

തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുന്ന കടകൾ, നിലവിലെ പോലെ വൈകിട്ട് 4 മണി മുതൽ 7 മണി വരെയും പ്രവർത്തിക്കും.രാവിലെ 8 മണിക്ക് കടകൾ തുറക്കുന്നത് കൊണ്ട് പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം.

റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച കേരള റേഷൻ കൺട്രോൾ ഓർഡർ 2021-ൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ, പുതിയ സമയക്രമം എന്ന് മുതൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!