Kerala

ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ നടക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം,1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ജിഎസ്‌ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വർധിപ്പിച്ചതിന് മുൻപ്, പഴയ നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബമ്പർ ടിക്കറ്റുകൾ ജിഎസ്ട‌ി മാറ്റം നിലവിൽ വന്ന ഓഗസ്റ്റ് 22-ന് മുൻപ് തന്നെ ഏജൻ്റുമാർക്ക് സർക്കാർ വിറ്റിരുന്നു. എന്നാൽ, ഈ ടിക്കറ്റുകൾ പൂർണമായും വിറ്റഴിക്കാൻ സാധിച്ചില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം 27-ന് നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് നാളത്തേക്ക് മാറ്റിവച്ചത്. നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക.

ഇതിനിടെ, പൂജ ബമ്പർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബമ്പറിന്റെ സമ്മാനഘടനയിൽ മാറ്റം വരുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്‌ടി വർധിപ്പിച്ചപ്പോൾ സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ കുറവ് വന്നിട്ടുണ്ട്. എങ്കിലും, ടിക്കറ്റിൻ്റെ വില വർധിപ്പിക്കാതെയാണ് ഈ പ്രശ്‌നം പരിഹരിച്ചത്. അതിനാൽ, ജനങ്ങൾക്ക് ബമ്പർ ടിക്കറ്റ് ധൈര്യമായി വാങ്ങാമെന്നും സമ്മാനഘടനയിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!