കോഴിക്കോട്: കഞ്ചാവ് ലഹരിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർ കുന്ദമംഗലത്ത് പോലീസ് പിടിയിൽ . തിരുവമ്പാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൻ്റെ ഡ്രൈവർ ഷമിൽ ലാലാണ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് നിന്ന് പുറപ്പെട്ട വാഹനം അശ്രദ്ധയോടെ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ കാരന്തൂരിൽ ബസ് ഇറങ്ങിയതിന് ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് കുന്ദമംഗലം ബസ് സ്റ്റാൻഡിൽ എത്തുകയും വിശദമായ പരിശോധന നടത്തിയപ്പോൾ ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചതായും 2 ഗ്രാമോളം കഞ്ചാവ് ഡ്രൈവറുടെ കൈവശം സൂക്ഷിച്ചതായി കണ്ടെടുത്തു. സംഭവത്തിൽ പോലീസ് ഇയാളുടെ പേരിൽ 20 (b) ( ii) A of NDPS കേസ്സ് റജിസ്റ്റർ ചെയ്തു.

