National

പാക്ക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം; പ്രതിഷേധങ്ങൾ തടയാൻ വൻതോതിൽ സുരക്ഷാ സേന, ഇന്റർനെറ്റ് വിച്ഛേദിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റ് വിച്ഛേദിച്ചു.

പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്‌ഷൻ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു.

ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.

ക്യാംപയിൻ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വർഷത്തിലധികമായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. ഒന്നുകിൽ അവകാശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ രോഷം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികമായി സുരക്ഷാ സേനയെ വിന്യസിച്ചാണ് സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. പ്രധാന പാതകളിൽ ചിലത് അടച്ചു. സ്ഥാപനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നൽകാൻ ഇസ്‌ലാമാബാദിൽനിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!