Kerala News

പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസ്; ടാറ്റൂ ആർടിസ്റ്റ് കെണിയിൽപ്പെടുത്തിയത് നിരവധി പെൺകുട്ടികളെ

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് കെണിയില്‍പ്പെടുത്തിയത് നിരവധി പെണ്‍കുട്ടികളെയെന്ന് റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ബിപിന്‍ സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പാലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

തന്നെ തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ ബിപിന്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കണ്ടെത്തുകയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിന്‍ കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!