Kerala Local

ഓണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടം

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടം. ഓണത്തിനായി എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഇന്ന്. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്.

തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് മലയാളികൾ എന്നതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും പണമുണ്ടാക്കി വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങാൻ എല്ലാവരും കടകളിലേയ്ക്ക് ഓടിയെത്തും.

അവസാന വട്ട ഒരുക്കങ്ങൾക്കായി നിരത്തിലിറങ്ങുന്നവർ ഇന്ന് നഗരങ്ങളെ വീർപ്പുമുട്ടിക്കും. പൂക്കൾ മുതൽ വസ്ത്രവും ഓണത്തപ്പനും കലങ്ങളും പാത്രങ്ങളുമുൾപ്പെടെ നിരത്തിവച്ച ഓണവിപണിയിലേക്ക് ഇറങ്ങുന്നത് തന്നെ മലയാളികൾക്ക് ആവേശമാണ്. അത്തം തുടങ്ങി ഒൻപതാം ദിനമായ ഉത്രാടം തിരുവോണ ദിനം പോലെ തന്നെ ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ഏറ്റവും വലിയ പൂക്കളമിടുന്നതും ഉത്രാടത്തിനാണ്. ഈ പൂക്കളം തിരുവേണം വരെ സൂക്ഷിക്കുകയും ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!